|    Dec 17 Sun, 2017 11:17 pm
FLASH NEWS
Home   >  National   >  

ശ്രീരാമസേന ഭീഷണി;സ്‌കൂളില്‍ അറബിഭാഷ പഠനം നിര്‍ത്തി

Published : 7th August 2016 | Posted By: mi.ptk

sreerama-sena

ബംഗളൂരു: ശ്രീരാമസേനയുടെ ഭീഷണിയെതുടര്‍ന്ന് സെന്റ് തോമസ് എയ്ഡഡ് ഹയര്‍ പ്രൈമറി സ്‌കൂളിലെ അറബിഭാഷ പഠനം നിര്‍ത്തലാക്കി. വെള്ളിയാഴ്ച രാത്രി നടന്ന യോഗത്തില്‍  ക്ലാസ് തുടരേണ്ടതില്ലെന്ന്  അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ജൂലായ് 30നാണ് ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി അറബി ഭാഷ പഠനം തടസ്സപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസ് പിന്‍വലിച്ച് ഇവരെ വിട്ടയച്ചില്ലെങ്കില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ഉപരോധിക്കുമെന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് മഹേഷ് കുമാര്‍ കോപ്പ ഭീഷണിമുഴക്കിയിരുന്നു.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 160 കുട്ടികളാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കന്നട മാധ്യമ വിദ്യാലയത്തില്‍ പഠിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി അറബി,ജര്‍മര്‍,ഫ്രഞ്ച് എന്നീ ഭാഷകള്‍ പ്രത്യേകമായി ഇവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ജര്‍മന്‍,ഫ്രഞ്ച് ഭാഷകള്‍ ഒഴിവാക്കി അറബിഭാഷ പഠനം വിപുലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss