|    May 23 Tue, 2017 5:07 am
FLASH NEWS

ശ്രീമതി ടീച്ചറുടെ മകന്റെ നിയമനം റദ്ദാക്കി; കഴിവുള്ളവരെയാണ് നിയമിക്കേണ്ടതെന്ന് പിണറായി

Published : 6th October 2016 | Posted By: G.A.G

കോഴിക്കോട് : സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചറുടെ മകനെ കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ എംഡി സ്ഥാനത്തേക്ക് നിയമിച്ചത് സര്‍ക്കാര്‍ റദ്ദാക്കി. പ്രശ്‌നം വിവാദമായതോടെ സുധീറിന്റെ നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ സുധീറിനെ എംഡി സ്താനത്തു നിന്നും മാറ്റുകയായിരുന്നു. ഇതു സംബന്ധിച്ച് താന്‍ ഒന്നും അറിഞ്ഞില്ലായിരുന്നുവെന്നും  ഇത്തരം സ്ഥാപനങ്ങളില്‍ കഴിവുള്ളവരെയാണ് നിയമിക്കേണ്ടതെന്നുമാണ് പിണറായി പറഞ്ഞത്.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി  ശ്രീമതിയുടെ മകനെ നിയമിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക്് വഴിയൊരുക്കിയതോടെ പാര്‍ട്ടി പ്രതിരോധത്തിലാവുകയായിരുന്നു. മന്ത്രി ഇ പി ജയരാജന്റെ ഭാര്യാസഹോദരിയും എംപിയുമായ പികെ ശ്രീമതിയുടെ മകനാണ് കെഎസ്ഇഐ ഡയറക്ടറായി നിയമിതനായ സുധീര്‍ നമ്പ്യാര്‍.
തന്റെ ബന്ധുക്കള്‍ പല സ്ഥാപനങ്ങളിലും പല സ്ഥാനത്തുമുണ്ടാകുമെന്നും എന്നാല്‍ അതൊരു പരാതിയായി തന്റെ മുന്നില്‍ വന്നിട്ടില്ലെന്നുമായിരുന്നു മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day