|    Jun 29 Thu, 2017 2:29 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ശ്രീപത്മനാഭ സ്വാമി ക്ഷേത്രപ്രവേശനം: പക്ഷം പിടിക്കാനില്ല- കുമ്മനം

Published : 1st December 2016 | Posted By: SMR

കൊച്ചി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്ന  വിഷയത്തില്‍ ആരുടെയും പക്ഷംപിടിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രാചാരങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക സംവിധാനം വേണം. അന്തിമ തീരുമാനമെടുക്കേണ്ടതു ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ക്ഷേത്രഭരണ സമിതിയെയും രാജകുടുംബാംഗങ്ങളെയും വിശ്വാസികളെയും ഉള്‍പ്പെടുത്തിയാണു ചര്‍ച്ച നടത്തേണ്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായതുപോലെ രമ്യമായൊരു നടപടിയാണു പ്രതീക്ഷിക്കുന്നതെന്നും ചര്‍ച്ചകള്‍ സംഘര്‍ഷത്തിലേക്കു വഴിതെളിക്കാതെ നോക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക