|    Jul 23 Mon, 2018 11:17 am
FLASH NEWS
Home   >  Kerala   >  

ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം

Published : 10th September 2017 | Posted By: mi.ptk

കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പിലുള്ള വീട്ടിലാണ് കരിഓയില്‍ ഒഴിച്ചത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചയോ ആണ് കരിഓയില്‍ ഒഴിച്ചത്. വീടിന്റെ ചുമരും ഗെയ്റ്റും കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയിട്ടുണ്ട്. സംഭവത്തെ പരിഹാസത്തോടെയാണ് ശ്രീനിവാസന്‍ കണ്ടത്. കരിഓയില്‍ പ്രയോഗത്തിന് പിന്നില്‍ ഏതെങ്കിലും പെയിന്റുപണിക്കാരായിരിക്കുമെന്നും വീടു മുഴുവന്‍ ഒഴിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ശ്രീനിവാസന്‍ പരിഹസിച്ചു. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ദിലീപിനെ അനുകൂലിച്ച് പറഞ്ഞതാണ് ഇത്തരമൊരു സംഭവത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss