|    Sep 26 Tue, 2017 12:55 pm
Home   >  Todays Paper  >  page 11  >  

ശ്രീനിവാസനും ഷായ്ക്കും സുപ്രിംകോടതി നോട്ടീസ്‌

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അനുമതിയില്ലാതെ ബിസിസിഐയുടെ പ്രത്യേകവാര്‍ഷിക ജനറല്‍ബോഡിയോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസനും മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷായ്ക്കും കാരണം കാണിക്കല്‍ നോട്ടിസ്. അനര്‍ഹരായിട്ടും സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തതിനാണ് ഇരുവര്‍ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചിരിക്കുന്നത്.  ശ്രീനിവാസന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെയും നിരഞ്ജന്‍ ഷാ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെയും പ്രതിനിധീകരിച്ചാണ് ബിസിസിഐയുടെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തത്.ഇരുവരും ജൂണ്‍ 26ന് നടന്ന പ്രത്യേക ജനറല്‍ബോഡിയില്‍ പങ്കെടുത്തത് ചോദ്യം ചെയ്ത്് കോടതി നിയമിച്ച ഇടക്കാല ഭരണസമിതി നേരത്തെ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അയോഗ്യരാക്കപ്പെട്ട ഇവര്‍ കോടതിയുടെ ഇത്തരപ്പ് നടപ്പാക്കുന്നത് തടയാനും മറ്റംഗങ്ങളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഇടക്കാല ഭരണസമിതിയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുപ്രിംകോടതി ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക