|    Oct 18 Thu, 2018 3:35 am
FLASH NEWS

ശ്രീനാരായണ ദര്‍ശനങ്ങള്‍ കൊണ്ടുമാത്രമേ വര്‍ഗീയതയെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ; മന്ത്രി സുനില്‍കുമാര്‍

Published : 25th September 2017 | Posted By: fsq

 

തൃശൂര്‍: ശ്രീനാരായണ ദര്‍ശനങ്ങള്‍കൊണ്ടു മാത്രമേ വര്‍ഗീയതയെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നു കൃഷി മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൂര്‍ക്കഞ്ചേരി ശ്രീനാരായണ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണ സമ്മേളനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശീനാരായണ ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ടി.ആര്‍. രഞ്ജു അധ്യക്ഷത വഹിച്ചു. എസ്.എന്‍.ബി.പി. യോഗം പ്രസിഡന്റ് എം.കെ. സൂര്യപ്രകാശ് മുഖ്യാതിഥിയായിരുന്നു. കെ.വി. സത്യന്‍, ഡോ.കെ.സി. പ്രകാശന്‍, ടി.ആര്‍. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദുവിനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss