|    Jul 22 Sat, 2017 12:27 am
FLASH NEWS

ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിച്ച കാലഘട്ടമാണ് നിലനില്‍ക്കുന്നത്: ഗവര്‍ണര്‍

Published : 17th October 2016 | Posted By: Abbasali tf

പറവൂര്‍: ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിച്ച കാലഘട്ടമാണ് നിലനില്‍ക്കുന്നതെന്ന് ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു. ആത്മീയതയും ഭൗതികതയും ഒരേ രീതിയില്‍ കാത്തുസൂക്ഷിച്ച ഗുരുവിന്റെ ഫിലോസഫി ലോകത്തിനുതന്നെ വലിയ മാതൃകയാണെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. കാലം മുന്നോട്ടുപോവുംതോറും സമൂഹത്തില്‍ സാമുദായിക സംഘര്‍ഷങ്ങളും ലഹരിവസ്തുക്കളുടെ ഉപഭോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവിന്റെ മഹത് ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ ആഗോള സമ്മേളനത്തിന്റെ മുന്നോടിയായി പറവൂരില്‍ രംഗനാഥ് ഓഡിറ്റോറിയത്തില്‍ നടന്ന ശ്രീനാരായണ ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ പി സദാശിവം. ശ്രീനാരായണഗുരുദേവ ആത്മീയ സമ്മേളനവും ആരാധനയുടെ ആഗോള പ്രഖ്യാപനവും കേന്ദ്ര മാതൃ-ശിശു ക്ഷേമകാര്യ സഹമന്ത്രി കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. സംസ്‌കൃത ചിന്തകനും എഴുത്തുകാരനുമായ ഡോ. ജി അരവിന്ദന്‍ സംസ്‌കൃതത്തില്‍ രചിച്ച ശ്രീനാരായണഗുരുദേവ കീര്‍ത്തനം ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ബ്രഹ്മശ്രീ പ്രകാശാന്ദസ്വാമി കൃതി ഏറ്റുവാങ്ങി. റിട്ട. ജസ്റ്റിസ് കെ ശ്രീധരന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ വി ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പ്രഫ. റിച്ചാര്‍ഡ്‌ഹേയ് എംപി, ഐഎന്‍എസ് പ്രസിഡന്റ് പി വി ചന്ദ്രന്‍, ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ സംസാരിച്ചു. തുടര്‍ന്ന് ഗുരുദേവന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതവാര്‍ഷിക പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഡോ. ജി അരവിന്ദന്‍ ആമുഖപ്രസംഗം നടത്തി. എസ്എന്‍ജി മിഷന്‍ ദേശീയ ചെയര്‍മാന്‍ ഡോ. ആര്‍ ബാലശങ്കര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പി രാജീവ്, സ്വാമി ഗുരുപ്രസാദ്, പാണക്കാട് മുനവ്വര്‍ അലി ശിഹാബ്തങ്ങള്‍, മുന്‍ ഡിജിപി വി ആര്‍ രാജീവന്‍, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍, ഡോ. എം എസ് ഫൈസല്‍ഖാന്‍, ഡോ. എം ആര്‍ തമ്പാന്‍, നഗരസഭാ ചെയര്‍മാന്‍ രമേശ്ഡി കുറുപ്പ്, പറവൂര്‍ രാഗേഷ് തന്ത്രി, സുകുമാരന്‍ മാണി, സി വി ഗിരിജന്‍ നായര്‍, ടി കെ ഉദയഭാനു, പ്രഫ എം ജി ശശിധരന്‍, കെ വി രാമകൃഷ്ണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക