|    Jul 23 Sun, 2017 12:21 am
FLASH NEWS
Home   >  News now   >  

ശ്രീനാരായണ ഗുരു ദൈവമല്ല; ഗുരു മന്ദിരങ്ങള്‍ അമ്പലങ്ങളല്ല: ഹൈക്കോടതി

Published : 2nd September 2016 | Posted By: SMR

 

narayanaguru-bw

ശ്രീനാരായണ ഗുരു ദൈവമോ ദൈവത്തിന്റെ അവതാരമോ അല്ലെന്ന് ഹൈകോടതി. ആലപ്പുഴ കരുമാടിയില്‍ ജപ്തി ചെയ്ത ഗുരു മന്ദിരമടങ്ങുന്ന സ്ഥലം ലേലത്തില്‍ പിടിച്ചയാള്‍ക്ക് വിട്ടു നല്‍കുന്നതിനെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഉത്തരവ്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഗുരുമന്ദിരങ്ങള്‍ അമ്പലങ്ങളല്ല. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരുവെന്നും ഹൈകോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം അടങ്ങുന്ന  നാല് സെന്റ് ജപ്തിയിലൂടെ 2014ല്‍ ലേലത്തില്‍ പിടിച്ച ആര്യാട് സ്വദേശിനിയായ ശാന്തമ്മക്ക്  സ്ഥലം വിട്ടു നല്‍കുന്നതെരേ കരുമാടി സ്വദേശികളായ കെ. കെ പുരുഷോത്തമന്‍, എന്‍. മുരളീധരന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.ഗുരുമന്ദിരം നില്‍ക്കുന്ന സ്ഥലം സ്വകാര്യവ്യക്തിക്ക് കൈമാറുന്നത് വിശ്വാസത്തെ ബാധിക്കുമെന്നുമായിരുന്നു ഹരജിക്കാര്‍ ആരോപിച്ചിരുന്നത്. ഗുരു പ്രതിമയെ ദേവനായും ഗുരുമന്ദിരത്തെ ക്ഷേത്രമായും കണ്ട് ശ്രീനാരായണ ഗുരുവില്‍ വിശ്വസിക്കുന്നവരും ഗുരുവിനെ ആരാധിക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമാണ് തങ്ങളെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ വാദം തള്ളിയ കോടതി ഗുരു പ്രതിമയെ ദേവനായി കണക്കാക്കാനാവില്ലെന്നും അതിനാല്‍, ഗുരുദേവനെ പ്രതിനിധീകരിക്കാന്‍ ഹരജിക്കാര്‍ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക