|    Mar 25 Sat, 2017 9:36 am
FLASH NEWS

ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല: റോബി രാജന്‍

Published : 18th July 2016 | Posted By: SMR

കൊച്ചി: കേരളത്തില്‍ നവോത്ഥാനത്തിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പിന്തുടരാന്‍ കേരള ജനതയ്ക്ക് കഴിഞ്ഞില്ലെന്ന് പ്രശസ്ത മെറ്റാ ഫിസിക്‌സ്(അതിഭൗതിക ശാസ്ത്രം) ഗവേഷകന്‍ റോബി രാജന്‍. കൊച്ചിയില്‍ ആരംഭിച്ച മെറ്റാ ഫിസിക്‌സ് ആന്റ് പൊളിറ്റിക്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തേജസിനോട് സംസാരിക്കുകയായിരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് തനതായ ഒരു മതേതര അടിത്തറ പാകിയതില്‍ നവോത്ഥാന നായകരുടെ പങ്ക് വലുതാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി തുടങ്ങി നിരവധി മഹാരഥന്‍മാര്‍ നയിച്ച പാത പിന്തുടരുന്നതില്‍ പിന്നീട് വന്ന കേരളത്തിലെ ജനതയ്ക്കു കഴിഞ്ഞില്ല. കേരള സമൂഹത്തില്‍ ഇന്നു കാണുന്ന അക്രമസംഭവങ്ങള്‍ ഈ മൂല്യച്യുതിയുടെ ഭാഗമാണെന്നും റോബി രാജന്‍ പറഞ്ഞു.
നവോത്ഥാനം എന്ന പദം തന്നെ പാശ്ചാത്യ സംഭാവനയാണ്. യഥാര്‍ഥത്തില്‍ കേരള നവോത്ഥാനത്തെ ‘കേരള ട്രൂത്ത് ഇവന്റ്’ എന്നാണ് അഭിസംബോധന ചെയ്യേണ്ടത്. ഈ ട്രൂത്ത് ഇവന്റിനു ശേഷമാണ് കേരളത്തില്‍ നായര്‍ പോലുള്ള കമ്മ്യൂണിറ്റികള്‍ രൂപപ്പെട്ടത്. ഇതിനു പിന്നാലെ കേരളത്തിലെ ഇടത് രാഷ്ട്രീയവും രൂപപ്പെട്ടു തുടങ്ങിയിരുന്നു. സവര്‍ണ നേതൃത്വത്തിന് കീഴിലാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം രൂപപ്പെട്ടത്. അവര്‍ കേരളത്തിലെ തൊഴിലാളി വര്‍ഗങ്ങളുടെ വികസനത്തില്‍ മാത്രമാണ് ഒരു കാലത്ത് ശ്രദ്ധയൂന്നിയിരുന്നത്. ദലിതര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഭാഗങ്ങളെ പരിഗണിക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുന്നുണ്ടെന്നും റോബി രാജന്‍ പറഞ്ഞു.
കമ്മ്യൂണിറ്റികളെ മനസ്സിലാക്കാന്‍ വര്‍ഗങ്ങളും രാഷ്ട്രീയവും മാത്രം പോരെന്നും തത്ത്വശാസ്ത്രമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക