|    Oct 17 Wed, 2018 7:24 am
FLASH NEWS

ശ്രീനാരായണ ഗുരുവിന്റെ 90ാമത് മഹാസമാധി ദിനം ആചരിച്ചു

Published : 22nd September 2017 | Posted By: fsq

 

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 90ാമത് മഹാസമാധി ദിനം നാട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെ എല്ലാ ശാഖകളിലും രാവിലെ മുതല്‍ ഗുരുദേവ കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു. വൈക്കം എസ്എന്‍ഡിപി യൂനിയന്റെ നേതൃത്വത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം, പുഷ്പാര്‍ച്ചന, ദീപകാഴ്ച, പായസ വിതരണം എന്നിവ നടത്തി. ഉപവാസ യജ്ഞം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ പി ടി മന്മദന്‍ മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ പ്രസിഡന്റ് പി വി ബിനേഷ്, സെക്രട്ടറി എം പി സെന്‍, കെ ടി അനില്‍കുമാര്‍, പി പി സന്തോഷ്, രാജേഷ് മോഹന്‍, സുനില്‍ കുമാര്‍, അനില്‍ സചിത്ത്, സജി, ജി എസ് ബൈജു, സുധീര്‍ കുമാര്‍, വി വേലായുധന്‍, പി വി വിവേക്, മണിമോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ദീപകാഴ്ചയില്‍ പ്രഭാഷണവും, പായസ വിതരണവും നടത്തി. യൂനിയനിലെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ രാവിലെ വൈക്കം ടൗണ്‍ ഗുരുമന്ദിരത്തിലേയ്ക്ക് ശാന്തി യാത്രനടത്തി. ഗുരുമന്ദിരത്തിലെത്തി പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന എന്നിവയും നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss