|    Jul 22 Sun, 2018 11:50 pm
FLASH NEWS

ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ദര്‍ശനം ആഴത്തില്‍ പഠിച്ച് പ്രചരിപ്പിക്കണം: പി രാമഭദ്രന്‍

Published : 22nd September 2017 | Posted By: fsq

 

കൊല്ലം:ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ ദര്‍ശനം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കണമെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. കൊല്ലം പട്ടത്താനം എന്‍ തങ്കപ്പന്‍ വക്കീല്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക-വ്യാവസായിക- പരിസ്ഥിതി ആരോഗ്യ പരിപാലനം തുടങ്ങിയ ദര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട് അംഗീകാരം നേടിയതാണ്. എന്നാല്‍ ഗുരുവിന്റെ ആത്മീയ ദര്‍ശനങ്ങള്‍ ആഴത്തില്‍ പ്രചരിപ്പിക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിച്ചാല്‍ ഭാരത സംസ്‌കാരത്തിന് നൂതന കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ കഴിയും.  താനും ദൈവതുല്യമായിട്ടാണ് ഗുരുദേവനെ ആദരിക്കുന്നതെന്ന് രാമഭദ്രന്‍ പറഞ്ഞു. ശാഖാ സെക്രട്ടറി കൈപ്പള്ളില്‍ വിക്രമന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ ടി ഡി ദത്തന്‍, പട്ടത്താനം ഗോപാലകൃഷ്ണന്‍, സുദര്‍ശനബാബു, ബി.രാജീവ്, എ മുരളീധരന്‍, അഡ്വ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss