|    Sep 26 Tue, 2017 4:28 pm
FLASH NEWS

ശ്രീനാരായണപുരത്ത് പൂന്തോട്ടവും ജൈവ പച്ചക്കറി കൃഷിയും

Published : 14th October 2016 | Posted By: Abbasali tf

തൊടുപുഴ: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശ്രീനാരായണപുരം റിപ്പിള്‍ ഫാള്‍സില്‍ കാടുപിടിച്ച് കിടന്നിരുന്ന പാറയിടുക്കുകള്‍ ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്താല്‍ പൂക്കളും പച്ചക്കറികളും കൊണ്ട് സമൃദ്ധമായി. കണ്ടാസ്വദിക്കുന്നതിനപ്പുറം മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിക്കൂടിയാണ് ജീവനക്കാര്‍ ഇവിടെ പൂച്ചെടികളും പച്ചക്കറിയും നട്ടുപരിപാലിക്കുന്നത്.വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ സമീപത്ത് വളര്‍ന്ന് നില്‍ക്കുന്ന കാടുകളിലേയ്ക്ക് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരുന്നു ഇതിനൊരു പരിഹാരമെന്ന നിലയില്‍ യൂനിറ്റ് ഓഫിസര്‍ സി ജി മധുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കാട് ചെത്തിമാറ്റി പാറപ്പുറം ചെറിയ തട്ടുകളാക്കി മാറ്റി. സമീപത്തുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണെടുത്തിട്ട് പൂച്ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിക്കാനാരംഭിച്ചു. വൈകാതെ ഇവിടം പാര്‍ക്കിനു സമാനമായി.വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചും പൂന്തോട്ടത്തില്‍ നിന്ന് ഫോട്ടെയെടുത്തും വിശ്രമിച്ചുമൊക്കെയായി മണിക്കൂറുകള്‍ ചെലവിട്ട ശേഷമാണ് ഇപ്പോള്‍ ഇവിടെ എത്തുന്നവര്‍ മടങ്ങുന്നത്.വിശ്രമ കേന്ദ്രത്തിന്റെ പിന്‍ഭാഗത്തുള്ള തോട്ടത്തില്‍ പയര്‍,ചുരയ്ക്ക,തക്കാളി, വെണ്ട, ചീര,പച്ചമുളക് തുടങ്ങിയ നിരവധി ഇനം പച്ചക്കറികള്‍ തീര്‍ത്തും ജൈവ രീതിയില്‍കൃഷിചെയ്യുന്നുണ്ട്.പലയിടത്തും മഴയില്ലാതെ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോള്‍ ഇവിടെ ചുട്ടുപഴുത്ത പാറപ്പുറത്തെ കടുത്ത ചൂടിലും പച്ചക്കറികള്‍ക്ക് തെല്ലും വാട്ടമില്ല.പുഴയില്‍ ചെറിയൊരു തടയണ തീര്‍ത്ത് വെള്ളം തലച്ചുമടായി എത്തിച്ചാണ് ജലസേചനം നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക