|    Jul 21 Sat, 2018 11:08 pm
FLASH NEWS

ശ്രീനാരായണഗുരു സമാധിദിനാചരണം ഇന്ന്‌

Published : 21st September 2017 | Posted By: fsq

 

പൊന്‍കുന്നം: എസ്എന്‍ഡിപി യോഗം 1044ാം നമ്പര്‍ പൊന്‍കുന്നം ശാഖാ ഗുരുദേവക്ഷേത്രത്തില്‍ ശ്രീനാരായണഗുരു സമാധിദിനാചരണം ഇന്ന് നടക്കും.രാവിലെ ഒമ്പതിന് ഉപവാസയജ്ഞം, ഉച്ച് 1.30ന് ശാന്തിഹവനം, കലശപൂജ, 3.30ന് കലശാഭിഷേകം,സമാധിപൂജ,അന്നദാനം.ഇളങ്ങുളം ശ്രീനാരായണഗുരുദേവസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം 44ാം നമ്പര്‍ ഇളങ്ങുളം ശാഖാ ഗുരുദേവക്ഷേത്രത്തില്‍ രാവിലെ 9.30 ന് സമൂഹപ്രാര്‍ത്ഥന, 11ന് ശാന്തിയാത്ര തുടര്‍ന്ന് സമാധിപൂജ, അന്നദാനം എന്നിവ ഉണ്ടായിരിക്കും.ചിറക്കടവ് എസ്എന്‍ഡിപി യോഗം 54ാം നമ്പര്‍ ചിറക്കടവ് ഈസ്റ്റ് ശാഖാ ഗുരുദേവക്ഷേത്രത്തില്‍ രാവിലെ ഒമ്പതിന് ഉപവാസയജ്ഞം, സമൂഹപ്രാര്‍ത്ഥന, 1.30ന് അന്നദാനം,രണ്ടിന് പ്രഭാഷണം ഗിരിജ പ്രസാദ്, മൂന്നിന് സമാധിപൂജ.ആനിക്കാട് മേഖലയിലെ വിവിധ എസ്എന്‍ഡിപി ശാഖകളില്‍ ശ്രീനാരായണഗുരുദേവ സമാധിദിനാചരണം വനിതാസമാജം,യൂത്ത്മൂവ്‌മെന്റ്,കുടുംബയൂനിറ്റുകള്‍ തുടങ്ങിയ പോഷകസംഘടനകളുടെ സംയുക്തസഹകരണത്തോടെ നടക്കും. 449ാം നമ്പര്‍ ആനിക്കാട് ശാഖയില്‍ സമൂഹപ്രാര്‍ത്ഥന,ശാന്തിയാത്ര,സമാധിപൂജ,അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഇളമ്പള്ളി 4840ാം നമ്പര്‍ ശാഖയില്‍ സമാധിദിനാചരണത്തിന് തമ്പലക്കാട് മോഹനന്‍ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും. ചെറുവള്ളി എസ്എന്‍ഡിപി യോഗം മണ്ണനാനി 5425ാം നമ്പര്‍ ശാഖാ ഗുരുദേവക്ഷേത്രത്തില്‍ ശ്രീനാരായണഗുരു സമാധിദിനാചരണം രാവിലെ എട്ടിന് ഗുരുദേവകൃതികളുടെ ആലാപനം, 12ന് പ്രഭാഷണം ശ്രീകുമാര്‍ പുലിയള്ളില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss