|    Oct 15 Mon, 2018 3:54 pm
FLASH NEWS

ശ്രീനാരായണഗുരുവിന്റെ ചിന്തകള്‍ പുനര്‍വായനക്ക് വിധേയമാക്കണം: ടി എ അഹമ്മദ് കബീര്‍ എംഎല്‍എ

Published : 7th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ശ്രീനാരായണ ഗുരുവിന്റെ ചിന്തകളും ദര്‍ശനങ്ങളും പുനര്‍വായനക്ക് വിധേയമാക്കണമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ എസ്എന്‍ഡിപി യോഗം പെരിന്തല്‍മണ്ണ യൂണിയന്‍ സംഘടിപ്പിച്ച  ഗുരുവര്‍ഷം 163 ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തെ സാമൂഹ്യ ഘടന ഉള്‍ക്കൊണ്ട് വേണം ഗുരുവിന്റെ  ചിന്തകള്‍ പഠിക്കേണ്ടത്. എങ്കില്‍ മാത്രമേ വര്‍ത്തമാനകാലത്തെ ഗുരുവിന്റെ ചിന്തകള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നും എംഎല്‍എ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് പാറക്കോട്ടില്‍ ഉണ്ണി അദ്ധ്യക്ഷ പ്രസംഗം നടത്തി. ചതയദിന സന്ദേശവും ഉദ്ഘാടനവും ടി എ അഹമ്മദ് കബീര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എം ആര്‍ ജനാര്‍ദ്ധനന്‍, എം അജിത്ത് കുമാര്‍, രമേഷ് കോട്ടയപ്പുറത്ത്, വാസു കോതറയില്‍, ഉഷാ ബേബി, ടി പ്രസന്നകുമാരി, കെ എസ് രാജേഷ്, വാസുദേവന്‍ താണേക്കോട്ടില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss