|    Apr 24 Mon, 2017 10:34 pm
FLASH NEWS

ശ്രീനഗറില്‍ സംഘര്‍ഷം; 12 പേര്‍ക്കു പരിക്ക്

Published : 6th November 2016 | Posted By: SMR

ശ്രീനഗര്‍: 16കാരന്റെ മരണത്തെ തുടര്‍ന്ന് ശ്രീനഗറില്‍ സംഘര്‍ഷം. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്കു പരിക്കേറ്റു. ശ്രീനഗര്‍ ഈദ്ഗാഹ് മേഖലയിലെ കൈസര്‍ സോഫി എന്ന ബാലനാണ് മരിച്ചത്. ഖബറടക്കത്തിനുശേഷം ചില യുവാക്കള്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സോഫിയെ സുരക്ഷാസേന വിഷം കൊടുത്തു കൊന്നുവെന്നാണ് ആരോപണം. ഒക്ടോബര്‍ 25 മുതല്‍ സോഫിയെ കാണാതായിരുന്നു. ആറുദിവസത്തിനുശേഷമാണ് അബോധാവസ്ഥയില്‍ ഷാലിമാര്‍ മേഖലയില്‍ സോഫിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും സായുധസംഘടനാ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. സൈനികന് പരിക്കേറ്റിട്ടുമുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day