|    Mar 24 Fri, 2017 11:26 pm
FLASH NEWS

ശ്രീനഗറില്‍ വീണ്ടും സംഘര്‍ഷം, 13കാരന്‍ കൊല്ലപ്പെട്ടു

Published : 8th October 2016 | Posted By: sdq

kashmir-protest
ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ  വെടിവെപ്പില്‍ 13 വയസുകാരന്‍ കൊല്ലപ്പെട്ടു. ജുനൈദ് അഹമദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഇതോടെ, ബുര്‍ഹാന്‍ വാണി എന്ന ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ  സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 90കവിഞ്ഞു.
funeral-procession
സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ  സൈന്യം ലോഹ ഉണ്ട ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനിടെയാണ് വീടിനടുത്തുണ്ടായിരുന്ന ജുനൈദിന്റ നെഞ്ചിലും തലയിലും പെല്ലറ്റ് പതിച്ചത്. ജുനൈദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(Visited 239 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക