|    Mar 28 Tue, 2017 12:02 am
FLASH NEWS

ശ്രീനഗറില്‍ നിരോധനാജ്ഞ, അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തി

Published : 9th July 2016 | Posted By: sdq

ശ്രിനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ മുസഫര്‍ വാണി എന്ന 22കാരനെ സുരക്ഷാ സൈന്യം വെടിവെച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കശ്മീരിലെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദക്ഷിണ കശ്മീരിലെ നിരവധി പ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. കുപ്‌വാര പ്രദേശത്തെ പൊലീസ്, സൈനീക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ബാരമുല്ല – ജമ്മു ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ശ്രിനഗര്‍-ജമ്മു ദേശീയ പാത അടച്ചു.
വാണിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കശ്മീര്‍ നേതാക്കളായ സയ്യിദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.  


പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജെകെഎല്‍എഫ് നേതാവ് മുഹമ്മദ് യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച സുരക്ഷാ സൈന്യം വെടിവെച്ച് കൊന്ന ബുര്‍ഹാന്‍ വാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ക്ക് കൈമാറി. വാണിയെ കൂടാതെ മറ്റു രണ്ടു പേരെ കൂടി സൈന്യം വെടിവെച്ച് കൊന്നിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day