|    Oct 23 Mon, 2017 5:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്രീനഗറില്‍ അക്രമം; 3 പോലിസുകാര്‍ കൊല്ലപ്പെട്ടു

Published : 24th May 2016 | Posted By: SMR

ശ്രീനഗര്‍: ശ്രീനഗറില്‍ രണ്ടിടത്തായി അക്രമികള്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പോലിസുകാര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സാദിബാന്‍ പ്രദേശത്താണ് ഇന്നലെ രാവിലെ 10.45ന് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അക്രമികള്‍ പോലിസുകാര്‍ക്കെതിരേ വെടിവച്ചത്. ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുലാം മുഹമ്മദ്, ഹെഡ് കോണ്‍സ്റ്റബിള്‍ നാസിര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ അതേ അക്രമികള്‍ തന്നെ ബറ്റമാലൂം ബൈപാസിലെ തെങ്‌പോറയിലും ഒരു പോലിസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ റൈഫിള്‍ കൈക്കലാക്കി രക്ഷപ്പെട്ടു.
അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ശ്രീനഗറില്‍ സായുധസംഘങ്ങളുടെ ആക്രമണമുണ്ടാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക