|    Jun 23 Sat, 2018 2:20 am
FLASH NEWS

ശ്രീധര്‍മശാസ്ത ക്ഷേത്രോല്‍സവം 24ന് കൊടിയേറും

Published : 9th January 2017 | Posted By: fsq

അറക്കുളം: ശബരിമലയില്‍ നിന്നുള്ള കൊടികൂറ ഘോഷയാത്ര അറക്കുളത്ത് എത്തി. ശബരിമലയില്‍ നിന്ന് പൂര്‍വ്വാചാരപ്രകാരം ലഭിക്കുന്ന കൊടിയും മണിയും കൊണ്ടുവന്ന് കൊടിയേറി ഉത്സവം നടക്കുന്ന അറക്കുളം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് 24ന് കൊടിയേറും. 22ന് ക്ഷേത്രം തന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന വേട്ടക്കൊരുമകന്‍ പാട്ടും പന്തീരായിരം നാളികേരം ഉടക്കലും എന്ന വലിയ വഴിപാടും നടക്കും.26 ന് വൈകിട്ട് അഞ്ചിന് എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ പുണര്‍തം തിരുനാള്‍ നാരായണ വര്‍മ്മ തിരുമനസിനു പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കുന്നതടക്കം വലിയ ചടങ്ങുകളാണ് ഇത്തവണ ക്ഷേത്രത്തില്‍ നടക്കുന്നത്.തെക്കുംചേരി കുടുംബാംഗം താഴത്തുമനയ്ക്കല്‍ ഗോപാലകൃഷ്ണ പണിക്കര്‍ ശബരിമലയില്‍ നിന്ന് ഏറ്റുവാങ്ങുന്ന കൊടിയും മണിയും പമ്പാ ഗണപതി ക്ഷേത്രത്തിലെത്തിച്ച് ഇന്ന് രാവിലെ 10ന് വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ, രഥഘോഷയാത്രയായി പമ്പയില്‍ നിന്ന് പുറപ്പെടും.തിടനാട്,മുട്ടം,ശങ്കരപ്പിള്ളി,കുടയത്തൂര്‍,കാഞ്ഞാര്‍ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ നല്‍കുന്ന സ്വീകരണങ്ങള്‍ക്ക് ശേഷം താലപ്പൊലി,വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വൈകിട്ട് ആറിന് അറക്കുളത്തെ ക്ഷേത്രസന്നിധിയില്‍ എത്തി ചേരുമ്പോള്‍ വിശേഷാല്‍ ദീപാരാധനയും നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss