|    Nov 15 Thu, 2018 6:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന അത്യന്തം അപകടകരമെന്ന് മുല്ലപ്പള്ളി

Published : 6th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസംഗം അത്യന്തം അപകടകരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ അയോധ്യയാക്കി മാറ്റാന്‍ ശ്രമമുണ്ടെന്നു കോണ്‍ഗ്രസ് പറഞ്ഞത് ശരിയായി. സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ നിയമ നടപടി വേണം. ബിജെപിയുടെ കെണിയില്‍ വീഴാന്‍ കോണ്‍ഗ്രസ് എലിയല്ല. മഹാസിംഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഭക്തരുടെ താല്‍പര്യമല്ല, രാഷ്ട്രീയക്കളിയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയോടെ ബിജെപിയുടെ യഥാര്‍ഥ മുഖം വെളിപ്പെട്ടു. കേരളത്തിലെ ആ ര്‍എസ്എസും ബിജെപിയും മറ്റ് സംഘപരിവാര ശക്തികളും ശബരിമല വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പു നടത്താന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് നേരെത്തെ തന്നെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന്റെ ആരോപണം ശരിയാണെന്ന് ഈ വെളിപ്പെടുത്തലോടെ വ്യക്തമായി. ഇവര്‍ക്ക് ശബരിമലയോട് ആത്മാര്‍ഥതയില്ല. ഇവര്‍ക്ക് താല്‍പര്യം മുതലെടുപ്പിന്റെ രാഷ്ട്രീയത്തോടാണ്. ബിജെപിയുടെ ഈ രാഷ്ട്രീയ മുതലെടുപ്പിനു ജ നങ്ങള്‍ തിരച്ചടി നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss