|    Nov 18 Sun, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന സമൂഹത്തോടുള്ള വെല്ലുവിളി: മന്ത്രി

Published : 6th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമാണു ശബരിമലയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന പൊതുസമൂഹത്തോടും സുപ്രിംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഭക്തരെന്ന വ്യാജേന അക്രമം അഴിച്ചുവിട്ടവര്‍ സംഘപരിവാര തീവ്രവാദികളാണെന്ന് അന്നേ പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം അതിന് തെളിവാണ്. കലാപത്തിന് കോപ്പുകൂട്ടുന്ന ബിജെപി ഗൂഢാലോചനയില്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് എന്‍എസ്എസും, രാജകുടുംബവും, തന്ത്രികുടുംബവുമെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. ജനവികാരം എതിരാകുന്നു എന്ന് കണ്ടപ്പോള്‍ ആക്റ്റിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തല്‍ വരെ അവര്‍ക്കെതിരെ യാതൊരു വിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജണ്ട ആയിരുന്നു. കലാപ ശ്രമത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഈ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ശബരിമലയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെല്ലാം ബിജെപി ആസൂത്രണം ചെയ്ത—വയാണെന്നു പി എസ്—ശ്രീധരന്‍ പിള്ളയുടെ ശബ്ദരേഖ വ്യക്തമാക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രി കുടുംബത്തെ ശ്രീധരന്‍പിള്ള സ്വാധീനിച്ചു കൊണ്ടായിരുന്നു നട അടിച്ചിടുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തിച്ചത്. ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ടു ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് ആസൂത്രണം ചെയ്ത അക്രമ പരമ്പരകളാണു ശബരിമലയില്‍ നട—ന്നത്. തെറ്റിദ്ധരിക്കപ്പെട്ട ആളുകള്‍ ഇനിയെങ്കിലും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പിന്മാറണം. തന്ത്രി കുടുംബം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കളികള്‍ക്കു നിന്നുകൊടുക്കേണ്ടവരല്ല. തന്ത്രികുടുംബത്തില്‍ വിശ്വാസികള്‍ അര്‍പ്പിച്ച ബഹുമാനം നഷ്ടപ്പെടുംവിധത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ പുറത്തുവന്ന വാര്‍ത്തയെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss