|    Nov 13 Tue, 2018 3:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശ്രീധരന്‍പിള്ള മാപ്പ് പറയണം: സിപിഐ

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല നട അടച്ചിടുന്നതിനു തന്ത്രി കണ്ഠരര് രാജീവര് തന്നോട് ആലോചിച്ചെന്നും തന്റെ വാക്കില്‍ മാത്രമാണ് തന്ത്രിക്ക് വിശ്വാസമെന്നും തട്ടിവിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള തന്ത്രിയോടും ശബരിമല വിശ്വാസികളോടും പരസ്യമായി മാപ്പു പറയണമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ആവശ്യപ്പെട്ടു. ശബരിമല തന്ത്രി ബിജെപിയുടെ രാഷ്ട്രീയ പ്രതിനിധിയെ പോലെ പെരുമാറിയെന്ന പ്രതീതി ജനിപ്പിക്കാനാണ് ശ്രീധരന്‍ പിള്ള ശ്രമിച്ചത്. ശബരിമലയെ ഒരു വര്‍ഗീയ കലാപഭൂമിയാക്കാനും ശബരിമല ക്ഷേത്രം ഒരു തിരഞ്ഞെടുപ്പ് ആയുധമാക്കാനുമുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഇതില്‍ക്കൂടി വെളിവായിരിക്കുന്നത്. ക്ഷേത്രനട അടച്ചിട്ടാല്‍ കോടതിവിധിയുടെ ലംഘനമാവുമെന്നു അറിയാവുന്ന ശ്രീധരന്‍ പിള്ളയുടെ പേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും പ്രകാശ് ബാബു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss