|    Nov 24 Fri, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശ്രീധരന്റ കൊലപാതകം; ഭാര്യയടക്കം മൂന്നുപേര്‍ റിമാന്‍ഡില്‍

Published : 5th August 2017 | Posted By: fsq

 

കുറ്റിയാടി: മൊകേരിയിലെ വട്ടക്കണ്ടിമീത്തല്‍ ശ്രീധരന്റെ കൊലപാതകത്തില്‍ പങ്കുള്ള മൂന്നു പേരെ കുറ്റിയാടി സിഐ ടി സജീവന്റെ നേതൃത്വത്തിലുള്ള പോലിസ്— അറസ്റ്റ്— ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ്— ചെയ്തു. ശ്രീധരന്റെ ഭാര്യ ഗിരിജ (36), ഭാര്യയുടെ കാമുകന്‍ ബംഗാള്‍ സ്വദേശി പരിമള്‍ ഖര്‍ദാന്‍ (47), ഭാര്യാമാതാവ്— ദേവി (60) എന്നിവരെയാണ് നാദാപുരം ഒന്നാം ക്ലാസ്—മജിസ്‌ടേറ്റ്—കോടതി റിമാന്‍ഡ്—ചെയ്തത്. കഴിഞ്ഞ ജൂൈല—8നാണ് ശ്രീധരന്‍ കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് നാട്ടുകാരെ പറഞ്ഞു— വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. അഞ്ചു മാസം മുമ്പാണ് ബംഗാള്‍ സ്വദേശി വീടുനിര്‍മാണത്തിന്റെ ഭാഗമായി ശ്രീധരന്റെ വീട്ടിലെത്തിയത്. വീട്ടുകാരുമായുള്ള ചങ്ങാത്തത്തിന്റെ മറവില്‍ ഈ യുവാവ്—ശ്രീധരന്റെ ഭാര്യയുമായി അടുപ്പത്തിലായി. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച ഇവര്‍ക്ക്—തടസ്സമായി നിന്ന ശ്രീധരനെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായി—രുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക