|    Jul 16 Mon, 2018 4:32 pm
FLASH NEWS

ശ്രീധരന്റെ മരണം കൊലപാതകം: മുഖ്യപ്രതി കസ്റ്റഡിയില്‍

Published : 4th August 2017 | Posted By: fsq

 

കുറ്റിയാടി: മൊകേരിയിലെ  വട്ടക്കണ്ടിമീത്തല്‍ ശ്രീധരന്റെ (42) കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മുഖ്യപ്രതി പോലിസ്— കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശി പരിമള്‍ ഹര്‍ദാനെ (45) യാണു കോഴിക്കോട്— റെയില്‍വേ സ്റ്റേഷനില്‍വച്ച്— കുറ്റിയാടി സിഐ ടി സജീവന്റെ നേതൃത്വത്തിലുള്ള പോലിസ്— പിടികൂടിയത്. മൊബൈയില്‍ ഫോണ്‍ ലോക്കേഷന്‍ പരിശോധനയിലൂടെയാണു പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം പോലിസ്— കസ്റ്റഡിയിലെടുത്ത  ശ്രീധരന്റെ ഭാര്യ ഗിരിജ, ഭാര്യാമാതാവ്‌ദേവി എന്നിവരെ ചോദ്യം ചെയ്തതിലൂടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൂടപ്പിറപ്പുകള്‍ മറ്റാരുമില്ലാത്ത ശ്രീധരന്‍ കഴിഞ്ഞ ജൂലൈ— 8 നാണു വീട്ടില്‍— മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണു ഭാര്യയും ബന്ധുക്കളും അയല്‍ വാസികളോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍, നാട്ടുകാരുടെ ആവശ്യപ്രകാരം പിറ്റേദിവസം രാവിലെ ഡോക്ടറെ വീട്ടിലെത്തിച്ച്— മൃതദേഹം പരിശോധിച്ചു. മരണത്തില്‍ ദുരൂഹത തോന്നിയ ഡോക്ടര്‍ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്— മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക്— വിധേയമാക്കണമെന്ന് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നു. ഇക്കാര്യം ആരും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സംസ്‌കാരത്തിന്റെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോള്‍ കഴുത്തിലും കാലുകളിലും കണ്ട പാടുകള്‍ നാട്ടുകാരിലും സംശയം ജനിപ്പിച്ചിരുന്നു. എങ്കിലും മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. പതിവായി വീട്ടില്‍ എത്താറുള്ള ഇതര സംസ്ഥാന തൊഴിലാളി നാടുവിട്ടതോടെയാണു മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ ഹര്‍ദാര്‍ ശ്രീധരന്റെ വീടു നിര്‍മാണത്തിന്റെ ഭാഗമായാണു മൊകേരിയിലെത്തിയത്. ആദ്യം വീട്— നിര്‍മാണത്തില്‍ സഹായിയായും പിന്നീട്— കരാര്‍ പണിക്കാരനായു ം ഈ തൊഴിലാളി പ്രവര്‍ത്തിച്ചു. ഇതിനിടെ ഇയാള്‍ ശ്രീധരന്റെ വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ  അടിസ്ഥാനത്തില്‍ ബംഗാളി  ശ്രീധരന്റെ വീട്ടില്‍ തന്നെയായിരുന്നു പലപ്പോഴും അന്തിയുറങ്ങാറുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ശ്രീധരന്റെ ഭാര്യയുമായി ബംഗാളി അടുപ്പത്തിലാവുകയും ഒരുമിച്ച്— ജീവിക്കാന്‍ വേണ്ടി തീരുമാനിക്കുകയും ചെയ്തു. ഇതിനു തടസ്സമായി നില്‍ക്കുന്ന ശ്രീധരനെ വകവരുത്തിയാല്‍ മാത്രമെ ഒരുമിച്ച്— ജീവിക്കാന്‍ കഴിയുകയുള്ളൂ എന്ന ഉദ്ദേശ്യത്തോടെയാണു കൊ ലപാതകം ആസൂത്രണം ചെയ്തത്. ഇതിനിടെ നാട്ടില്‍ പോയി തിരിച്ചുവന്ന യുവതിയുടെ കാമുകന്‍ കൊണ്ടുവന്ന വിഷഗുളിക സംഭവ ദിവസം ശ്രീധരനു ഭക്ഷണത്തില്‍ ചേര്‍ത്ത്— നല്‍കുകയും ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ ശ്രീധരനെ ഭാര്യയും കാമുകനും ഭാര്യാമാതാവും കഴുത്തില്‍ തോര്‍ത്ത്— മുറുക്കി കൊല്ലുകയായിരുന്നു വെന്നും പോലിസ് പറഞ്ഞു. ഇന്നലെ രാവിലെ 10.30 ഓടെ മൃതദേഹം പുറത്തെടുത്ത്— പരിശോധന നടത്തി. ഡിവൈഎസ്പി വി കെ രാജീവന്‍, വടകര തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍, കുറ്റിയാടി സി ഐ ടി സജീവ്, എസ്‌ഐ ശ്രീജിത്ത്, സ്‌പെഷ്യല്‍ ഓഫിസര്‍ ശ്രുതിലേഖ, പോലിസ്‌സര്‍ജന്‍ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിവാവുകയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss