|    Nov 20 Mon, 2017 1:14 pm
Home   >  Kerala   >  

ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും

Published : 13th June 2017 | Posted By: mi.ptk

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തെ സംബന്ധിച്ച് സിബിഐ അന്വേഷിക്കും. ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തുന്ന നിരാഹാര സമരത്തിനാണ് ഇതോടെ ഫലം കണ്ടത്.
2014 മെയ് 19 നാണ് മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയില്‍ വച്ച് ശ്രീജിവ് വിഷം കഴിച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിച്ചുമെന്നാണ് പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്, ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സഹോദരന്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക