|    May 25 Fri, 2018 5:16 am
FLASH NEWS
Home   >  Kerala   >  

ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി

Published : 4th February 2018 | Posted By: mi.ptk

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ച ശ്രീജിത്ത് ഇന്നുമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും സമരം തുടങ്ങി. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം തുടങ്ങിയത്.

കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
സിബിഐക്ക് മുമ്പാകെ മൊഴി നല്‍കിയശേഷം ബുധനാഴ്ചയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. തുടര്‍ന്നു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി. സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്നും ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും ശ്രീജിത്ത് ആരോപിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top stories of the day
Dont Miss