|    Dec 19 Wed, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശ്രീജിത്തിന് എന്‍സിഎച്ച്ആര്‍ഒ പിന്തുണ അറിയിച്ചു

Published : 26th May 2018 | Posted By: kasim kzm

തിരുവനന്തപുരം: പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്‍ ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാരസമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനെ എന്‍സിഎച്ച്ആര്‍ഒ സംഘം സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.
2014 മെയ് 19ന് പാറശ്ശാല പോലിസിന്റെ കസ്റ്റഡിയില്‍ വച്ചാണ് ശ്രീജിവ് കൊല്ലപ്പെട്ടത്. കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നിന്നുള്ള സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. നേരത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ അവസാനിപ്പിച്ചെങ്കിലും കുറ്റക്കാ ര്‍ക്കെതിരേ നടപടി എടുക്കാത്തതിനാ ല്‍ നാലു ദിവസത്തിനു ശേഷം വീണ്ടും സമരം തുടരുകയായിരുന്നു.
സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ എത്തിക്കുന്നതുവരെ സമരം തുടരുമെന്ന് എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് ശ്രീജിത്ത് പറഞ്ഞു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കെ കാര്‍ത്തികേയന്‍, കെ കെ മണി, ഷിജോ എന്നിവരാണ് സമരപ്പന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss