|    Dec 16 Sun, 2018 10:13 am
FLASH NEWS
Home   >  Kerala   >  

ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും: ബിപ്ലബ് കുമാര്‍

Published : 24th May 2018 | Posted By: mi.ptk

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസറ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിപ്ലബ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ശ്രീജിത്ത് മരിച്ച് ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരിക്കല്‍ പോലും വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഹങ്കാരിയാണെന്നും ഇത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതലെന്നും ബിപ്ലബ് പറഞ്ഞു.രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാരും ത്രിപുരയിലെ മണിക് സര്‍ക്കാരും ഒരേ പോലെയായിരുന്നു. അതുകൊണ്ടാണ് ത്രിപുരയില്‍ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റിയത്. ചെങ്ങന്നൂരില്‍ ജനങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്നും ബിപ്ലബ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss