|    Nov 18 Sun, 2018 7:23 pm
FLASH NEWS
Home   >  Kerala   >  

ശ്രീജിത്തിന്റെ കസ്റ്റഡി മരണം : പൊലീസ് കൊലക്കുറ്റം ചുമത്താന്‍ വൈകിയെന്ന് സിബിഐ

Published : 21st June 2018 | Posted By: G.A.G


കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചു.  കൊലപാതകമാണെന്ന് ബോധ്യപ്പെട്ടാല്‍ 302ാംവകുപ്പ് ആണ് ചുമത്തേണ്ടതെന്നിരിക്കേ ആദ്യത്തെ എഫ്‌ഐആറില്‍ സ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.  ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എസ്പിക്ക് ഇടപെടാമായിരുന്നെന്നും സിബിഐ ചൂണ്ടിക്കാട്ടി.  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ പൊലീസിനെതിരെ ഹൈക്കോടതിയും  രൂക്ഷവിമര്‍ശനം നടത്തി. ആര്‍ടിഎഫ് രൂപീകരിച്ച എസ്പിക്ക് ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും എസ്എച്ച് ഒയെ അറിയിക്കാതെ എങ്ങനെ അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss