|    Jun 25 Mon, 2018 3:05 pm
Home   >  Todays Paper  >  Page 4  >  

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ജാമ്യാപേക്ഷ തള്ളി

Published : 2nd June 2018 | Posted By: kasim kzm

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ടിഎഫ്) അംഗങ്ങ—ളായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ പി പി സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
കേസില്‍ നാലാം പ്രതിയായ വരാപ്പുഴ മുന്‍ എസ്‌ഐ ജി എസ് ദീപകിനു ഹൈക്കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss