|    May 22 Tue, 2018 1:54 pm
FLASH NEWS
Home   >  News now   >  

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയ പോലിസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 10th May 2018 | Posted By: G.A.G

കൊച്ചി : വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. സി.ഐയുടെ െ്രെഡവര്‍ പ്രദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പ്രദീപ് 15000 രൂപ വാങ്ങിയിരുന്നു. സി.ഐക്ക് നല്‍കാനെന്ന് പറഞ്ഞ് 25000 രൂപ ഇയാള്‍ ശ്രീജിത്തിന്റെ ബന്ധുവില്‍ നിന്നും ആവശ്യപ്പെടുകയായിരുന്നു. കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ വാങ്ങിയ കൈക്കൂലി  ഇടനിലക്കാരന്‍വഴി ഇയാള്‍ തിരികെ നല്‍കിയിരുന്നു.
അതിനിടെ കസ്റ്റഡിമര്‍ദനം നടന്ന ദിവസം സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാലുപൊലീസുകാരെക്കൂടി കേസില്‍ പ്രതിചേര്‍ത്തു. അഡീഷണല്‍ എസ്‌ഐമാരായ ജയാനന്ദന്‍, സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ  സുനില്‍കുമാര്‍ , പി ആര്‍ ശ്രീരാജ് എന്നിവരെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്തത്. അന്യായ തടങ്കലിന്  കൂട്ടുനിന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ഇതോടെ 9 പ്രതികളായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss