|    Oct 21 Sun, 2018 1:21 pm
FLASH NEWS

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര : നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Published : 12th September 2017 | Posted By: fsq

 

കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് മഹാശോഭായാത്രയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. കോരപ്പുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിക്കണം. ബാലുശ്ശേരി ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ പൂളാടിക്കുന്ന്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴിയാണ് പുതിയ ബസ് സ്റ്റാന്റിലെത്തേണ്ടത്.സിറ്റി ബസ്സുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നു വരുന്ന ബസ്സുകള്‍ വുഡ്‌ലാന്റ് ജങ്ഷന്‍ വഴി പുതിയറ, അരയിടത്തുപാലം വഴി പോവേണ്ടതാണ്. രാമനാട്ടുകര ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ മീഞ്ചന്ത, മാങ്കാവ്, അരയിടത്തുപാലം വഴിയാണ് പോകേണ്ടത്. പാളയം ഭാഗത്തെ ബസ്സുകള്‍ അരയിടത്തുപാലം, കല്ലുത്താന്‍കടവ്, ജയില്‍റോഡ്, പൂന്താനം വഴി കടന്നു പോവേണ്ടതാണ്. പുതിയാപ്പ ഭാഗത്തു നിന്നും വരുന്നവ ഹെഡ് പോസ്റ്റ് ഓഫിസ് വഴി മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഗാന്ധി ഓവര്‍ ബ്രിഡ്ജ് വഴിയാണ് പേകേണ്ടത്. പടനിലം ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ പത്താം മൈല്‍ വഴി പിലാശ്ശേരി, വരട്ടിയാക്ക്, പെരിങ്ങൊളം, മുണ്ടിക്കല്‍ താഴം- മെഡിക്കല്‍ കോളജ് റോഡ് വഴി കടന്നു പോവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss