|    Oct 17 Wed, 2018 8:44 am
FLASH NEWS

ശ്രീകൃഷ്ണ ജയന്തി; നഗര വീഥികള്‍ ഗോകുലമായി

Published : 13th September 2017 | Posted By: fsq

 

പാലക്കാട്: ഗോപീജനങ്ങള്‍ നിറഞ്ഞാടിയ വീഥികളിലൂടെ ഉണ്ണിക്കണ്ണന്‍മാരുടെ പാദചലനം തീര്‍ത്ത പുണ്യത്തില്‍ നഗരവീഥികള്‍ ഗോകുലമായി. നന്ദഗോപ സ്തുതികളുടെ അകമ്പടിയോടെ അമ്പാടിയുള്‍പ്പെടെ പുരാണദൃശ്യങ്ങളുടെ വിസ്മയക്കാഴ്ചയോടെ ശ്രീകൃഷ്ണജയന്തി മഹാ ശോഭായാത്രകള്‍ കടന്നു പോയവഴികളില്‍ കാത്തു നിന്ന ഭക്തസഹസ്രങ്ങള്‍ക്ക് ആത്മനിര്‍വൃതി. ശോഭായാത്രകള്‍ക്ക് പഞ്ചവാദ്യം, മേളം, രാധാകൃഷ്ണ വേഷങ്ങള്‍, നാമജപ ഘോഷയാത്ര എന്നിവ അകമ്പടിയായി.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുതാലൂക്കുകളിലായി 362 സ്ഥലങ്ങളില്‍ നിന്നാണ് ശോഭായാത്രകള്‍ അണിനിരന്നത് .നഗരത്തില്‍ കാവില്‍പ്പാട്, ഒലവക്കോട്,കല്‍പ്പാത്തി, പുത്തൂര്‍, താരേക്കാട്, മണില, മാങ്കാവ്,ചന്ദ്രനഗര്‍,മണപ്പുള്ളിക്കാവ്, കുന്നത്തൂര്‍മേട്,കല്ലേക്കാട്, നൂറണി, കൈകുത്തുപറമ്പ്, തിരുനെല്ലായ്, വിശ്വകര്‍മ്മ, കണ്ണകി, കേശവനഗര്‍, ശ്രീരാംപാളയം, എല്‍പിമഠം, കറുകോടി, കിഴക്കുംപുറം, വടക്കന്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ആരംഭിച്ച് താരേക്കാട് സിംഹനാദ ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനം  വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പള്‍ ഡോ.പി.മുരളി ഉദ്ഘാടനം ചെയ്തു. ഭഗവദ്ഗീത ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷാത്ക്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി.ബാബുരാജ് ശ്രീകൃഷ്ണസന്ദേശം നല്‍കി. കുട്ടികളുടെ സുരക്ഷിതത്വമാണ് രാഷ്ട്രത്തെ മുന്നോട്ട് നയിക്കുക.കൃഷ്ണനിലേക്കുള്ള യാത്രയാണ് കുട്ടികളെ സുരക്ഷിതാരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss