|    Oct 17 Wed, 2018 9:29 am
FLASH NEWS

ശ്രീകൃഷ്ണ ജയന്തിനാടെങ്ങും ശോഭയാത്രകള്‍

Published : 13th September 2017 | Posted By: fsq

 

കാലടി: മേഖലയില്‍ ശ്രീകൃഷ്ണജയന്തിയാഘോഷത്തിന്റെ ഭാഗമായി ശോഭായാത്രകള്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും നിറപകിട്ടാര്‍ന്ന പരിപാടികളോടെ നടന്നു. ഉണ്ണിക്കണ്ണന്മാര്‍, ഭീമന്‍, ഹനുമാന്‍ തുടങ്ങിയവരുടെ നിശ്ചലദൃശ്യങ്ങള്‍, താളമേളങ്ങ ള്‍, മുത്തുക്കുടകളുമാണ് ശോ ഭയാത്രയില്‍ അണിനിരന്നത്. നൂറുകണക്കിന് സ്ത്രീപുരുഷന്മാരും പങ്കെടുത്ത പരിപാടിക്ക് മിഴിവേകുന്നതിന് ഇമ്പമാര്‍ന്ന ഗാനങ്ങളും അകമ്പടിയുണ്ടായിരുന്നു. കാലടി പട്ടണത്തെ അമ്പാടിയാക്കി മാറ്റിയായിരുന്നു ശോഭായാത്ര കടന്നുപോയത്. മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, നൃത്തനൃത്യങ്ങളും അരങ്ങേറി. അന്നദാനവും ഉണ്ടായിരുന്നു.മൂവാറ്റുപുഴ: നഗരവീഥികളെ അമ്പാടിയാക്കി നാടെങ്ങും ശോഭായാത്ര നടന്നു. രാധ കൃഷ്ണവേഷമണിഞ്ഞ ബാലിക ബാലന്‍മാര്‍ അണിനിരന്ന ശോഭായാത്രകള്‍ കാണാന്‍ റോഡിനിരുവശവും സ്ത്രീകളടക്കമുള്ള നിരവധി ആളുകള്‍ തടിച്ച് കൂടിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള ശോഭായാത്രകള്‍ പി ഒ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.നെട്ടൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നെട്ടൂരില്‍ ശോഭായാത്ര നടന്നു. തണ്ടാശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം, അറക്കല്‍ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്ര എസ്എന്‍ ജങ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് പിഡബ്ലിയൂ ഡി റോഡുവഴി കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നിശ്ചല ദൃശ്യങ്ങളും ശോഭായാത്രക്ക് മിഴിവേകി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss