|    Apr 25 Tue, 2017 8:23 am
FLASH NEWS

ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്ക് ഉദ്ഘാടനം 28ന്

Published : 16th February 2016 | Posted By: SMR

പാലക്കാട്: ശ്രീകൃഷ്ണപുരം ഷെഡ്ഡിന്‍കുന്നില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ബാപ്പുജി പാര്‍ക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 28ന് വൈകീട്ട് 5.30ന് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം ബി രാജേഷ് എംപി മുഖ്യാതിഥിയാകും. എം ഹംസ എംഎല്‍എ അധ്യക്ഷനാകും.
ഗാന്ധിജിയുടെ കരിമ്പുഴ സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായാണ് ബാപ്പുജി പാര്‍ക്ക് നിര്‍മ്മിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അഞ്ച് കോടി രൂപ ചിലവില്‍ കളക്ടര്‍ ചെയര്‍മാനായ സമിതിയുടെ കീഴില്‍ ഡിടിപിസി ജലസേചനവകുപ്പ് എന്നിവരാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 16 ഡി തിയേറ്റര്‍ ഓപ്പണ്‍ സ്റ്റേജ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, പവലിയന്‍, യന്ത്ര ഊഞ്ഞാല്‍, സീസോ, ട്രാഫിക് സിഗ്നല്‍ നോക്കി ഓടിക്കാനുള്ള കാറുകള്‍, വ്യായാമത്തിനുള്ള സൗകര്യം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തിന്റെ പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിദേശത്തുനിന്നുള്‍പ്പെടെ എത്തിയ കളിയുപകരണങ്ങള്‍ സ്ഥാപിക്കുന്ന പണി അടുത്തയാഴ്ച തുടങ്ങും. ആലപ്പുഴയില്‍ പണിപൂര്‍ത്തിയാകുന്ന കൂറ്റന്‍ ഗാന്ധിപ്രതിമ ഉടന്‍തന്നെ പാര്‍ക്കില്‍ സ്ഥാപിക്കും. പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 27 വരെ വിവിധ കേന്ദ്രങ്ങളിലായി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 21ന് 5 മണിക്ക് ലോകമാതൃഭാഷാദിനത്തില്‍ കടമ്പഴിപ്പുറം ജിയുപി സ്‌കൂളില്‍ നടക്കുന്ന കവി സമ്മേളനത്തില്‍ മുരുകന്‍ കാട്ടാകട മുഖ്യാതിഥിയാകും. 22ന് രാവിലെ 10 ന് ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ബിഗ്ബാനര്‍ ചിത്രം വരയില്‍ ചിത്രകാരന്‍ മദനന്‍ പങ്കെടുക്കും. 23 ന് രാവിലെ 10 ന് റണ്‍ ഫോര്‍ പീസ് എന്ന പേരില്‍ വിവിധ സ്‌കൂളുകളില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. ശ്രീകൃഷ്ണപുരത്ത് ദേശീയ കായികതാരം പി യു ചിത്ര നേതൃത്വം നല്‍കും.
25ന് വൈകുന്നേരം 5 ന് ഷെഡ്ഡിന്‍കുന്നില്‍ നടക്കുന്ന വള്ളുവനാടന്‍ കലകളുടെ സംഗമത്തില്‍ സദനം ഹരികുമാര്‍ മുഖ്യാതിഥിയാകും.
വിവിധ നാടന്‍കലകള്‍ അരങ്ങേറും. 26ന് പഞ്ചായത്ത് കല്ല്യാണമണ്ഡപത്തില്‍ ഗാന്ധിജി – കാലവും ചരിത്രവും ഫോട്ടോ പ്രദര്‍ശനം രാവിലെ 10 ന് സബ്കളക്ടര്‍ പി ബി നൂഹ് ഉദ്ഘാടനം ചെയ്യും.
27ന് വൈകുന്നേരം 5 ന് നടക്കുന്ന കലാസന്ധ്യ എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് സ്റ്റീഫന്‍ ദേവസ്സി മുഖ്യാതിഥിയാകും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day