|    Mar 26 Sun, 2017 10:47 pm
FLASH NEWS

ശ്രീകൃഷ്ണന് കൊക്കക്കോല കൊടുത്തത് ശരിയാണോ: പി ജയരാജന്‍

Published : 27th August 2016 | Posted By: Navas Ali kn

p-jayarajan
ആര്‍.എസ്.എസ്.നടത്തിയ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സി.പി.എം ബക്കളത്ത് നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പ് നൃത്തം ആചാര ലംഘനമാണെന്ന ആര്‍എസ്എസിന്റെ ആരോപണത്തെ കുറിച്ചു പരാമര്‍ശിക്കവെ ആയിരുന്നു ജയരാജന്റെ ഇത്തരത്തില്‍ പ്രതികരിച്ചത്. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ ഉത്പ്പന്നങ്ങള്‍ ശ്രീകൃഷ്ണന് കൊടുത്ത ആര്‍.എസ്.എസ്. നടപടി ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ആര്‍.എസ്.എസ്.ആണ് വിശ്വാസികളെ പരിഹസിച്ചത്. തിടമ്പ് നൃത്തം അവതരിപ്പിച്ചത് വിവാദമാക്കിയതിന് പിറകില്‍ ആര്‍എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് ബക്കളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക