|    Jan 23 Mon, 2017 6:18 pm
FLASH NEWS

ശ്രീകാന്തിനു മടക്കടിക്കറ്റ്

Published : 12th November 2015 | Posted By: SMR

ബെയ്ജിങ്: ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ നിലവിലെ ജേതാവും ഇന്ത്യന്‍ താരവുമായ കെ ശ്രീകാന്ത് ആദ്യറൗണ്ടില്‍ തോറ്റു പുറത്തായി. എന്നാല്‍ വനിതകളില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷകളായ സെയ്‌ന നെഹ്‌വാള്‍, പി വി സിന്ധു എന്നിവര്‍ ജയത്തോടെ അടുത്ത റൗണ്ടിലേക്കു മുന്നേറി.
ഹോങ്കോങിന്റെ ഹു യുന്നിനോടാണ് ശ്രീകാന്ത് അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയത്. ആവേശകരമായ മല്‍സരത്തില്‍ 12-21, 18-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്.
ഇന്ത്യയുടെ മറ്റൊരു താരമായ അജയ് ജയറാമിനും ആദ്യറൗണ്ടില്‍ അടിതെറ്റി. ലോക ഒന്നാംനമ്പര്‍ ചൈനീസ് താരം ചെന്‍ ലോങിനോട് 12-21, 11-21 എന്ന സ്‌കോറിന് ജയറാം പരാജയപ്പെടുകായായിരുന്നു. ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയിയും ആദ്യറൗണ്ടില്‍ തോറ്റ് പുറത്താ യി. ചൈനയുടെ ഗുവോ കെയാണ് പ്രണോയിയെ കീഴടക്കിയത്. സ്‌കോര്‍: 14-21, 21-17, 19-21.
എന്നാല്‍ വനിതാ സിംഗിള്‍സില്‍ സെയ്‌ന ചൈനയുടെ സുന്‍ യുയെ 22-20, 21-18നും സിന്ധു റഷ്യയുടെ സെനിയ പോളികര്‍പോവയെ 21-14, 21-9നും മറികടക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക