|    Dec 12 Wed, 2018 10:38 am
FLASH NEWS
Home   >  Just In   >  

ശ്രിജിത്തിന്റെ കൊലപാതകം: എവി ജോര്‍ജ് രക്ഷപെടുന്നു, ഡിവൈഎസ്പിക്കെതിരെ നടപടി

Published : 4th June 2018 | Posted By: Jasmi JMI

വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ മുന്‍ റൂറല്‍ എസ്പിയായിരുന്ന എവി  ജോര്‍ജിനെതിരായ നിയമനടപടി ഉണ്ടാകില്ലെന്ന് സൂചന. എവി ജോര്‍ജിനേയും ആലുവ ഡിവൈഎസ്പിയായ പ്രഭുല്ലചന്ദ്രനേയും കേസില്‍ പ്രതിയാക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ക്‌സില്‍ പ്രതിയായിട്ടുള്ള ഉദ്യോഗസ്ഥനെ മാത്രം ഉള്‍പെടുത്തി കേസ് അവസാനിപ്പിക്കാനാണ് നീക്കം.എന്നാല്‍ പ്രതി പട്ടികയില്‍ നിന്നോഴിവാക്കിയെങ്കിലും ഡിവൈഎസ്പി  പ്രഫുല്ലചന്ദ്രയ്‌ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വികരിക്കാനാണ് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം.െ്രെകംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ശൂപാര്‍ശ.റിപ്പോര്‍ട്ട് പ്രകാരം പ്രഭുല്ലചന്ദ്രനെ ഡിവൈഎസ്പി സ്ഥാനത്ത് നിന്നും മാറ്റിയേക്കും.സസ്‌പെന്‍ഷനില്‍ കഴിയുന്ന എവി ജോര്‍ജിനെ അന്വേഷണ സംഘം മൂന്ന് വട്ടം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി  അന്വേഷണ സംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയെങ്കിലും രണ്ടാഴ്ചകഴിഞ്ഞിട്ടും മറുപടി ലഭിച്ചിരുന്നില്ല. അന്വേഷണ സംഘം മൂന്നാമത് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി പ്രഭുല്ലചന്ദ്രന്റെ ഒരു റിപ്പോര്‍ട്ട് എവി ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയത്.ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന് ചവിട്ടേറ്റതാകാം എന്നായിരുന്നു ഈ റിപ്പോര്‍ട്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss