|    Jul 25 Tue, 2017 4:37 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശ്രദ്ധാകേന്ദ്രമായി ആയിഷുമ്മയും കൊച്ചുമകനും

Published : 23rd August 2016 | Posted By: SMR

കൊച്ചി: ഇത്തവണ കേരളത്തി ല്‍നിന്ന് ഹജ്ജിന് പുറപ്പെട്ട ആദ്യ മലയാളി സംഘത്തിലെ ഏറ്റവും പ്രായം കൂടിയ അംഗവും പ്രായം കുറഞ്ഞ അംഗവും ഒരേ വീട്ടില്‍നിന്നായിരുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ കാഞ്ഞിരക്കാട്ട് വീട്ടില്‍ 81കാരിയായ ആയിഷുമ്മയും 22കാരനായ കൊച്ചുമകന്‍ നൗഫലുമായിരുന്നു ഇന്നലെ ഉച്ചയ്ക്കുശേഷം നെടുമ്പാശ്ശേരിയി ല്‍നിന്ന് ഹജ്ജ് നിര്‍വഹിക്കാനായി ഒരുമിച്ചു പുറപ്പെട്ടത്.
വീല്‍ചെയറിന്റെ സഹായത്തോടെയാണ് ആയിഷുമ്മ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനൊരുങ്ങുന്നത്. ആയിഷുമ്മയുടെ മൂന്നു മക്കളില്‍ ഒരാളായ അസൈന്‍കുട്ടിയുടെ മകനാണ് നൗഫല്‍. കാഞ്ഞിരക്കാട്ട് വീട്ടില്‍ മുഹമ്മദ് കോദിറിന്റെ ഭാര്യയാണ് ആയിഷുമ്മ. മുമ്പൊരുതവണ ഉംറയ്ക്ക് പോയിരുന്നതായി ആയിഷുമ്മ പറഞ്ഞു. ഏറെ നാളായി ഹജ്ജിന് പോവാനായി മനസ്സ് കൊതിക്കുന്നു. ഇത്തവണ പരമകാരുണികനായ അല്ലാഹു തന്റെ പ്രാര്‍ഥന കേെട്ടന്നും അതുകൊണ്ടാണ് കൊച്ചുമകനോടൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുങ്ങിയതെന്നും അവര്‍ മനസ്സ് തുറന്നു. മുഹമ്മദ്, ഹഫ്‌സത്ത് എന്നിവരാണ് മറ്റു മക്കള്‍.
പ്രാര്‍ഥനയോടെ ഇരുവരെയും യാത്രയാക്കാന്‍ കുടുംബാംഗങ്ങളും ഇന്നലെ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിലെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക