|    Jun 23 Fri, 2017 8:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്രംജീവി എക്‌സ്പ്രസ് സ്‌ഫോടനം: ബംഗ്ലാദേശ് പൗരന് വധശിക്ഷ

Published : 1st September 2016 | Posted By: SMR

ജാവുന്‍പൂര്‍ (യുപി): 2005ല്‍ നടന്ന ശ്രംജീവി എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമി സംഘടനയില്‍ പെട്ട ബംഗ്ലാദേശ് പൗരന്‍ ഉബൈദു റഹ്മാന്‍ എന്ന ബാബുവിന് വധശിക്ഷ. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബുധിറാം യാദവാണ് വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതിയായ ഇയാള്‍ക്ക് കോടതി 10.3 ലക്ഷം രൂപ പിഴയും ചുമത്തി. ഈ കേസില്‍ നേരത്തേ മറ്റൊരു ബംഗ്ലാദേശി പൗരന്‍ അംലംഗീര്‍ എന്ന റോണിക്കും വധശിക്ഷയും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഇവര്‍ക്കു പുറമെ നഫീസുല്‍ വിശ്വാസ്, സൊഹാഗ് എന്ന ഹിലാല്‍ എന്നിവരും കേസിലെ പ്രതികളാണ്. വിശ്വാസും ഹിലാലും മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ജയിലിലാണ്. കേസിലെ മറ്റു രണ്ടു പ്രതികളായ ഗുലാം രസ്ദാനി എന്ന യഹ്‌യ, സഈദ് എന്നിവര്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചിരുന്നു.  2005 ജൂലൈ 28ന് ഉത്തര്‍പ്രദേശിലെ ജാവുന്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ശ്രംജീവി എക്‌സ്പ്രസ് തീവണ്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക