|    Nov 24 Fri, 2017 7:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്യാം രാജപ്പയ്ക്കും ശരത് മിശ്രയ്ക്കും രാജാറാം മോഹന്റോയ് അവാര്‍ഡ്‌

Published : 1st November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തനത്തിനു നല്‍കിയ മികച്ച സംഭാവനയ്ക്കു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ രാജാറാം മോഹന്റോയ് അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ശ്യാം രാജപ്പയും ശരത് മിശ്രയും പങ്കിട്ടു. ദേശീയ പത്രദിനമായ നവംബര്‍ 16ന് അവാര്‍ഡ് നല്‍കും. 2017ലെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡിന് ഇന്ത്യന്‍ എക്‌സ്പ്രസിലെ ശാലിനി നായര്‍ അര്‍ഹയായതായി പ്രസ് കൗണ്‍സില്‍ അറിയിച്ചു. ഗ്രാമീണ പത്രപ്രവര്‍ത്തനവും വികസനാത്മക റിപോര്‍ട്ടിങ്ങുമാണ് ശാലിനിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു മംഗളം ദിനപത്രത്തിലെ കെ സുജിത് (കണ്ണൂര്‍), ഫ്രീലാന്‍സര്‍ ചിത്രാംഗദ ചൗധരി എന്നിവര്‍ അര്‍ഹരായി. വാര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് ചന്ദ്രികയിലെ സി കെ തന്‍സീര്‍ (കോഴിക്കോട്), പിടിഐയിലെ വിജയ് വര്‍മ എന്നിവര്‍ പങ്കിട്ടു. ഫോട്ടോ ജേണലിസത്തിനു മലയാള മനോരമയിലെ ജെ സുരേഷ് അര്‍ഹനായി. കാര്‍ട്ടൂണിസ്റ്റായി ടൈംസ് ഓഫ് ഇന്ത്യയിലെ എം പി ഗിരീഷ് കുമാറിനെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക