|    Aug 18 Fri, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിച്ചടുക്കി നാട്ടുകാരന്റെ എഫ്ബി പോസ്റ്റ്

Published : 5th August 2017 | Posted By: fsq

 

പൊന്നാനി: കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസില്‍ നിന്നുള്ള ലാഭം കൊണ്ടാണെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവന പൊളിച്ചടുക്കിയ നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, തന്റെ വരുമാനമുണ്ടായത് ഭര്‍ത്താവിന്റെ ബിസിനസില്‍ നിന്നും പാരമ്പര്യ സ്വത്തില്‍ നിന്നുമാണെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ചങ്ങരംകുളം മൂക്കുതല സ്വദേശിയായ ജെനു ജനാര്‍ദനന്‍ എന്നയാളാണ് ശോഭ സുരേന്ദ്രന്റെ വാദമുഖങ്ങളെ പൊളിച്ചടുക്കിയിരിക്കുന്നത്. “പ്രിയപ്പെട്ട ശോഭേച്ചീ, എന്റെ വീട്ടില്‍ നിന്നു മൂന്നു മിനിറ്റു നടന്നാല്‍ ചേച്ചീടെ വീടെത്തും എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. “സുരേന്ദ്രനു കൃഷിപ്പണിയും ബിസിനസുമുള്ള കാര്യം ഇത്രയും കാലം ഒളിപ്പിച്ചുവച്ചതിന് ഞാന്‍ ചേച്ചിയോട് പിണക്കമാണ്. ഇനി നാട്ടില്‍ വരുമ്പൊ പറഞ്ഞുതരണേ സുരേട്ടന്‍ എന്ത് ബിസിനസാണ് ചെയ്യുന്നതെന്ന്. നാട്ടുകാരനായ എനിക്കതറിയില്ല എന്നു പറഞ്ഞാല്‍ നാണക്കേടല്ലേ’ എന്നു പോസ്റ്റില്‍ ജെനു ചോദിക്കുന്നു. ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞ് നാറ്റിക്കുന്നതെന്തിനാണെന്നും ജെനു ചോദിക്കുന്നു. ഇത്ര മനോഹരമായി കള്ളം പറയാന്‍ ചേച്ചിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും പോസ്റ്റ് പറയുന്നു. ശോഭ സുരേന്ദ്രനെ കണക്കിനു പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിലവില്‍ ആയിരത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരേ ശോഭ സുരേന്ദ്രന്‍ പോലിസില്‍ പരാതി നല്‍കി. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക