|    Sep 22 Fri, 2017 5:19 pm
FLASH NEWS
Home   >  Kerala   >  

ശോഭ യാത്രയില്‍ മൂന്നു വയസ്സുള്ള കുട്ടിയെ കെട്ടിയിട്ടത് മണിക്കൂറുകള്‍

Published : 13th September 2017 | Posted By: shadina sdna

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ മൂന്നുവയസ് പ്രായം വരുന്ന കുട്ടിയെ നിശ്ചലദൃശ്യത്തിനായി മണിക്കൂറുകളോളം ടാബ്ലോ സെറ്റില്‍ കെട്ടിയിട്ടു. ആലിലയിലുറങ്ങുന്ന കൃഷണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് കുട്ടിയെ കെട്ടിയിട്ടത്. പയ്യന്നൂരില്‍ നടന്ന ഘോഷയാത്രയില്‍ നിന്നുള്ള ഈ കാഴ്ച ശ്രീകാന്ത് ഉഷാ പ്രഭാകരന്‍ എന്ന യുവാവാണ് പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:
പയ്യന്നൂരില്‍ കണ്ട ശോഭായാത്രയില്‍ നിന്നുള്ള ഒരു കാഴ്ച്ചയാണിത്. ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ 3 മണിയോടെ വിവിധ കോലങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെയും വഹിച്ചുള്ള വാഹനങ്ങള്‍ എത്തിച്ചേരുകയുണ്ടായി. ആ വാഹനങ്ങളില്‍ ഒന്നില്‍ കണ്ട ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണ കഥാപാത്രത്തിന്റെ ഒരു നിശ്ചലദൃശ്യമാണു ചിത്രത്തില്‍. ആലിലയില്‍ കണ്ണും പൂട്ടി തളര്‍ന്നിരുന്ന കുട്ടിയെ ആദ്യം കണ്ടപ്പോള്‍ കരുതിയത് പ്രതിമയാണെന്നാണ്. പിന്നീടാണു കുട്ടി കൈ കാലുകള്‍ ചലിപ്പിക്കുന്നത്  കണ്ടത്. കുട്ടിയുടെ അരഭാഗം ഇലയില്‍ ബന്ധിപ്പിച്ചിരിക്കുന്നതായി തോന്നുന്നു.
മൂന്നു വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ഈ കുരുന്നിന്റെ അവസ്ഥ കണ്ട് ഞാന്‍ ചൈല്‍ഡ് ലൈന്റെ സഹായ നമ്പറായ 1098 ല്‍ വിളിച്ചു. ആദ്യം സംസാരിച്ച വ്യക്തി പറഞ്ഞത്  കുട്ടിക്കു വല്ല കംപ്ലയിന്റും ഉണ്ടോ? രക്ഷിതാവിനു കംപ്ലയിന്റുണ്ടോ ? അനുമതി വാങ്ങിയാണു ആള്‍ക്കാര്‍ പരിപാടികള്‍ നടത്തുന്നത് എന്നിങ്ങനെയാണു.
പിന്നീട് കണ്ണൂര്‍ ചെയില്‍ഡ് ലൈനില്‍ കോള്‍ ട്രാന്‍സ്ഫര്‍ ചെയ്തു തന്നു. തുടര്‍ന്ന് മൂന്നോളം ഫോണ്‍ കൈമാറ്റത്തിനു ശേഷം പയ്യന്നൂരില്‍ ഉള്ള ചൈയില്‍ഡ് ലൈന്‍ ചുമതലയുള്ള ഉദ്യോഗസ്ഥയോട് സംസാരിക്കാന്‍ പറ്റി. അവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് അത് ഞങ്ങളുടെ കടമയല്ല, ബന്ധപ്പെട്ടവരെ അറിയിക്കുകമാത്രമാണു ഞങ്ങള്‍ ചെയ്യുന്നത് എന്നാണ്. സംഭവ സമയം പയ്യന്നൂര്‍ എസ് ഐ അടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു.
ബ്രാഹ്മണിക്കല്‍ ഹിന്ദുത്വബോധം നമ്മുടെ രക്ഷിതാക്കളെ അന്ധരാക്കുന്നു. കുട്ടികളുടെ പീഡകയാണവര്‍.ഫാഷിസത്തിന്റെ എക്കാലത്തെയും വലിയ ഇരകള്‍ കുട്ടികളാണ്‌.
രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള കുട്ടികളെ കൊണ്ട് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ എന്തൊക്കെ തോന്നിവാസങ്ങളാണു കാട്ടുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക