|    Aug 24 Thu, 2017 1:06 am
FLASH NEWS
Home   >  Kerala   >  

ശോഭാ സുരേന്ദ്രന്റെ വധഭീഷണി നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗം: വൈക്കം വിശ്വന്‍

Published : 10th August 2017 | Posted By: shadina sdna

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ വധഭീഷണി നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ പറഞ്ഞു. നാട്ടില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്യുകയും സംസ്ഥാന സര്‍ക്കാരും ജനങ്ങളാകെയും സമാധാന ശ്രമങ്ങള്‍ക്ക് മുന്നോട്ട് വരികയും ചെയ്യുന്ന ഘട്ടത്തിലാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രകോപനമരമായ പ്രസംഗങ്ങള്‍ ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന നേതൃത്വം അഴിമതിക്കോഴ ആരോപണങ്ങളില്‍പ്പെട്ട്  നാണംകെട്ട് നില്‍ക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി ശ്രമിച്ചത്. അക്രമം ഉണ്ടാക്കുകയും പിന്നീട് സിപിഎം അക്രമം എന്ന് മുറവിളികൂട്ടുകയും ചെയ്തതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് ബിജെപി നടപ്പാക്കാന്‍ ശ്രമിച്ചത്. വിവാദങ്ങളില്‍ നിന്നും തലയൂരുന്നതോടൊപ്പം കേന്ദ്ര ഭരണത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്  ഈ ദ്വിമുഖ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക