|    Oct 22 Sun, 2017 6:39 am
Home   >  Kerala   >  

ശോഭാ സുരേന്ദ്രനെതിരെ സിപിഎം പരാതി നല്‍കി

Published : 10th August 2017 | Posted By: shadina sdna


പൊന്‍കുന്നം: കോടിയേരി  ബാലകൃഷ്ണനെതിരേ  വിവാദ പ്രസ്താവന നടത്തിയെന്നാരോപിച്ച്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ സിപിഎം ചിറക്കടവ് ലോക്കല്‍ സെക്രട്ടറി വി ജി ലാല്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം സിപിഎം അക്രമണത്തിനെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ അക്രമവിരുദ്ധ ജനകീയ സമിതി നടത്തിയ പൊതുയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാരോപിച്ചാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന് പരാതി നല്‍കിയത്. തെളിവായി പ്രസംഗത്തിന്റെ സിഡിയും സമര്‍പിച്ചു. തെളിവ് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക