|    Jul 18 Wed, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ടു ; തളിപ്പറമ്പിലും കേസ്

Published : 16th September 2017 | Posted By: fsq

 

തളിപ്പറമ്പ്: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലം തളിപ്പറമ്പില്‍ നടത്തിയ ശോഭായാത്രയിലും ആലിലക്കണ്ണനാവാന്‍ പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണു നടപടി. ആലിലയില്‍ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ നിശ്ചലദൃശ്യത്തിലെ കുട്ടിയെ അപകടകരമായ രീതിയിലാണു വെയിലത്ത് കിടത്തിയത്. ആദ്യഘട്ടത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കില്ല. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. പയ്യന്നൂരിലും സമാന സംഭവം അരങ്ങേറിയിരുന്നു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss