|    Jul 21 Sat, 2018 5:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം: കമ്മീഷന്‍ കേസെടുത്തു

Published : 15th September 2017 | Posted By: fsq

 

കണ്ണൂര്‍: പയ്യന്നൂരില്‍ വിവേകാനന്ദ സേവാ സമിതിയുടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ആലിലക്കണ്ണനാവാന്‍ മൂന്നു വയസ്സുള്ള കുട്ടിയെ കെട്ടിയിട്ടു രണ്ടര മണിക്കൂര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, കണ്ണൂര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പോലിസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജന്മാഷ്ടമി ദിനത്തില്‍ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഘോഷയാത്രയില്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിപ്പിച്ച കുഞ്ഞിനെ കെട്ടിയിടുകയായിരുന്നു. വെയിലും കൊണ്ട് കുഞ്ഞ് അരയിലെ കെട്ടുമായി കിടന്നു. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. മൂന്നു മണിയോടെ വിവിധ വേഷങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളില്‍ എത്തിച്ചു. അതില്‍ ഒന്നായിരുന്നു ആലിലയിലെ കൃഷ്ണന്‍. എന്നാല്‍ ബാലഗോകുലം നടത്തിയ ശോഭായാത്രയില്‍ സുരക്ഷിത സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്നാണു സംഘാടകരുടെ അവകാശവാദം. സംഭവം പുറംലോകത്തെ അറിയിച്ച യുവാവിന് ഭീഷണി. കാസര്‍കോട് കുട്ടമത്ത് സ്വദേശി ശ്രീകാന്ത് പ്രഭാകരന് നേരെയാണു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഭീഷണി മുഴക്കി ഫോണ്‍ കോളുകള്‍ വന്നത്. കഴിഞ്ഞദിവസം രാത്രി എട്ടിനു ശേഷമാണ് +3146041 എന്ന നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതെന്നു ശ്രീകാന്ത് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss