|    Oct 19 Fri, 2018 3:33 am
FLASH NEWS
Home   >  Kerala   >  

ശോഭായാത്രക്ക് ബദല്‍പരിപാടി നടത്തുന്നതിനെതിരെ ആര്‍എസ്എസിന്റെ മുന്നറിയിപ്പ്;സമാധാനം തകര്‍ന്നാല്‍ ഉത്തരവാദി സിപിഎം

Published : 8th September 2017 | Posted By: mi.ptk

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം നടത്തുന്ന ശോഭായാത്രക്ക് സമാനമായി പരിപാടി സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ആര്‍എസ്എസ്. കണ്ണൂരില്‍ സമാധാനം തകര്‍ന്നാല്‍ ഉത്തരവാദി സിപിഎമ്മും പോലീസും മാത്രമായിരിക്കുമെന്ന് ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെപ്തംബര്‍ 12ന് നടത്തുന്ന ശോഭായാത്രക്ക് സമാനമായി ‘മഹദ്ജന്മങ്ങള്‍ മാനവനന്മക്ക്’എന്ന സന്ദേശമുയര്‍ത്തി സിപിഎം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരിപാടി ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനിടയാക്കുമെന്നാണ് ആര്‍എസ്എസിന്റെ വാദം. സിപിഎമ്മിന്റെ പരിപാടിയുണ്ടെന്ന് പറഞ്ഞ് പോലീസ് ബാലഗോകുലത്തിന്റെ പരിപാടിക്ക് അനുമതി നിഷേധിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് ശോഭായാത്രയുടെ ശോഭ കെടുത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും എന്നാല്‍ അത് വിലപ്പോകില്ലെന്നും നേതാക്കള്‍ പറഞ്ഞു.
എന്നാല്‍, ബാലഗോകുലത്തിന്റെ ശോഭായാത്ര തടസപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്ന ആര്‍എസ്എസ് ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss