|    Jul 22 Sun, 2018 9:50 pm
FLASH NEWS

ശോഭായാത്രകളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

Published : 13th September 2017 | Posted By: fsq

 

അടുര്‍: ശ്രീകൃഷ്ണ ജയന്തി ശോഭയാത്രകളോടെ ആഘോഷിച്ചു. ശോഭായാത്രയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഉറയടികള്‍ നടന്നു. അവലും പായസവും വിതരണം ചെയ്തു. അടുര്‍ താലൂക്കിലെ പത്തു മണ്ഡലങ്ങളിലെ 20 സ്ഥലങ്ങളിലായി 38 ശോഭായാത്രകളും ആറ് മഹാശോഭ യാത്രകളം നടന്നത്. അടുരില്‍  നഗറിന്റെ അടുര്‍ടൗണ്‍, മൂന്നാളം, കരുവാറ്റ, പന്നിവിഴ, ധര്‍മ്മപുരം, അയ്യപ്പന്‍പാറ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി അടുര്‍ ടൗണ്‍ ചുറ്റി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു. പത്തനംതിട്ടയിലെ ശോഭായാത്രകള്‍ സെന്റ് പീറ്റേഴ് ജങ്ഷനില്‍ സംഗമിച്ച് നഗരത്തിലെ ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു. നെടുമ്പ്രം, പെരിങ്ങര, ആലംതുരുത്തി കാവുംഭാഗം, മതില്‍ഭാഗം മണ്ഡലത്തില്‍നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കാവുംഭാഗം ജങ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി തിരുവല്ല ദീപാ ജങ്ഷനില്‍ എത്തിച്ചേര്‍ന്നു. മന്നംകരച്ചിറ, മുത്തൂര്‍, കുറ്റപ്പുഴ മീന്തലക്കര, കോട്ടത്തോട്, ആമല്ലൂര്‍, തിരുമൂലപുരം മണ്ഡലത്തിലെ ശോഭായാത്രകളോടൊപ്പം ചേര്‍ന്ന് തിരുവല്ല നഗരത്തിലൂടെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ശോഭായാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്രസാദവും നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss