|    Apr 24 Mon, 2017 9:07 am

ശൈശവവിവാഹ നിരോധന നിയമം: 2015ല്‍ 30 കേസുകള്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: ശൈശവവിവാഹ നിരോധനനിയമപ്രകാരം 2015 ല്‍ 30 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെകെ ശൈലജ നിയമസഭയെ അറിയിച്ചു. വയനാട്- 6, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അഞ്ചുവീതം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിജിലന്‍ില്‍ നിലവില്‍ മിനി—സ്റ്റീരിയല്‍ സ്റ്റാഫിന്റെ 10 ഒഴിവുകളും എക്‌സിക്യൂട്ടീവ് സ്റ്റാഫിന്റെ 75 ഒഴിവുകളുമുണ്ടെന്ന് കെ കൃഷ്ണന്‍കുട്ടി, സികെ നാണു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം,  വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്തിനായി സോഷ്യല്‍ ഓഡിറ്റ്  നടപ്പാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി 492 ഇതരസംസ്ഥാനക്കാരില്‍ 435 പുരുഷന്‍മാരും 37 സ്ത്രീകളുമുണ്ടെന്ന്  മുഖ്യമന്ത്രി സഭയെ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day